ഒമാൻ : മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിയും ചന്ദ്രപ്പടി വിജയമാതാ കോണ്വന്റെ പരിസരത്ത് താമസിക്കുന്ന അഷ്റഫിന്റെ മകനുമായ സി.വി. മുഹമ്മദ് ഫര്സീന് (26) ആണ് മരിച്ചത്. അന്‍ഫര്‍ പെര്‍ഫ്യൂംസിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. അഞ്ചു വർഷത്തിലധികമായി ഒമാനിലുണ്ട്. മത്ര, സൂര് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. നജ്മയാണ് മാതാവ്. സഹോദരങ്ങൾ: ഷാമില്‍, സിനാന്, ഷംന
Post Your Comments