UAELatest News

വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

അ​ബൂ​ദ​ബി: നാലു വയസുകാരനായ മലയാളി ബാലൻ വിമാനയാത്രക്കിടെ മരിച്ചു. കു​ടും​ബ​ത്തിന്റെ കൂ​ടെ ഉം​റ​ക്ക് പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴായിരുന്നു സംഭവം. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ കെ.​പി ഹൗ​സി​ൽ മു​ഹ​മ്മ​ദ​ലി-​ജു​ബൈ​രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ യ​ഹ്‌​യ ആ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ അ​സു​ഖ​മു​ള്ള കു​ട്ടി​യാ​ണ്.

നാ​ട്ടി​ൽ​നി​ന്ന്​ 15 ദി​വ​സം മു​മ്പ്​ ഉം​റ​ക്ക്​ പു​റ​പ്പെ​ട്ട ഇ​വ​ർ തി​ങ്ക​ളാ​ഴ്​​ച മ​സ്​​ക​ത്ത്​ വ​ഴി​യു​ള്ള ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ലാ​ണ്​ മ​ട​ങ്ങി​യ​ത്. യാ​ത്ര​ക്കി​ടെ കു​ട്ടി മ​രി​ച്ച​തി​നാ​ൽ വി​മാ​നം അ​ബൂ​ദ​ബി​യി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ വെ​ച്ച്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മു​സ്ത​ഫ, ഹാ​ദി എ​ന്നി​വ​രാ​ണ്​ യ​ഹ്​​യ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button