KeralaLatest News

ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയ പെണ്‍കുട്ടിക്ക് മൂന്നാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല,

തൃശൂര്‍: ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നല്‍കിയ പെണ്‍കുട്ടിക്ക് മൂന്നാഴ്ചയായിട്ടും ബോധം തെളിഞ്ഞില്ല. തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശിനിയാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ബന്ധുക്കളുടെ പരാതിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി മേലൂര്‍ സ്വദേശി റിന്‍സണിന്റെ ഭാര്യ അനീഷയെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതുകില്‍ കുരുവുമായെത്തിയ അനീഷയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അനസ്തീഷ്യ നല്‍കിയപ്പോള്‍ അനീഷയുടെ കൈ തടിച്ചു വീര്‍ക്കുകയും ബോധരഹിതയാവുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് വക വയ്ക്കാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി.

തുടര്‍ന്ന് അനീഷയെ തൃശൂരിലെ മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാരുടെ പരാതിയില്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാലകൃഷ്ണന്‍,ജോബി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്തീഷ്യ നല്‍കിയതില്‍ മനപൂര്‍വമായ പിഴവുണ്ടായി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമില്ലെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button