കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി .പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ലക്‌സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. റോഡുകളിലും മറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഉത്തരവ് നടപ്പിലാക്കണമെന്ന് കഴിഞ്ഞ മാസം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും അത് അവഗണിക്കപ്പെട്ടതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കാന്‍ തയാറാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഭരണമുന്നണിയിലെ പാര്‍ട്ടികള്‍ വരെ നിര്‍ബാധം പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇത്തരം നിയമലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.കാന്‍സറിന് കാരണമായ രാസവസ്തുക്കളടങ്ങിയ ഫ്ലെക്സ് പ്രകൃതിനാശത്തിനും കാരണമാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ഒക്ടോബര്‍ 30നകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments