Latest NewsGulf

പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം? നിർദേശങ്ങളുമായി ദുബായ് പോലീസ്

ദുബായ്: പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന നിർദേശങ്ങളുമായി ദുബായ് പോലീസ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്‌പാനിഷ്‌, റഷ്യൻ, ചൈനീസ്, ഉറുദു എന്നിങ്ങനെ ഏഴ് ഭാഷകളിലായാണ് നിർദേശങ്ങൾ. കനത്ത മഞ്ഞ്, ഇടിമിന്നൽ, ഭൂമികുലുക്കം, വൈദ്യുതി ഇല്ലാത്ത അവസ്ഥ എന്നിവ ഉണ്ടാകുമ്പോൾ എന്ത് ചെയ്യണമെന്ന് ഈ നിർദേശങ്ങളിൽ പറയുന്നു.

ഒരു കെട്ടിടത്തിന് അകത്തുള്ളപ്പോൾ ഭൂമികുലുക്കം ഉണ്ടായാൽ ബലമുള്ള മേശയുടെയോ ഡെസ്കിന്റെയോ ചുവട്ടിൽ കുനിഞ്ഞിരുന്ന് ഒരു കൈകൊണ്ട് തല മറച്ചുപിടിച്ച്‌ മറ്റേ കൈകൊണ്ട് മേശയുടെ കാലിൽ പിടിക്കണം. സാധനങ്ങൾ ഇല്ലെങ്കിൽ മുറിയുടെ ഒരു മൂലയിലേക്ക് മാറിയിരിക്കണം. ജനലുകൾ, വാതിലുകൾ, താഴെ വീഴാൻ സാധ്യതയുള്ള മറ്റ് വസ്‌തുക്കൾ എന്നിവയുടെ അരികിൽ നിന്നും മാറി നിൽക്കുക. ബഹുനില കെട്ടിടങ്ങളിൽ ഭൂകമ്പസമയത്ത് കോണിപ്പടികളോ ലിഫ്റ്റോ ഉപയോഗിക്കരുത്. വൈദ്യുതി കണക്ഷൻ, ഗ്യാസ് എന്നിവ ഊരിയിടുക.

 

ഇടിമിന്നലുണ്ടാകുമ്പോൾ ഫോൺ, ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവ ഉപയോഗിക്കരുത്. സ്വർണം, വെള്ളി മുതലായവകൊണ്ടുള്ള ആഭരണങ്ങൾ മിന്നലിനെ ആകർഷിക്കുമെന്നതിനാൽ ആ സമയത്ത് അവ ഒഴിവാക്കുക. ലോഹവസ്തുക്കളിൽനിന്ന്‌ മാറിനിൽക്കുക. ഇടിമിന്നലിന് മുമ്പ്തന്നെ വൈദ്യുത ഉപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടണം. നദികൾ, കുളങ്ങൾ, തടാകങ്ങൾ കടൽ തുടങ്ങിയ ജലാശയങ്ങളിൽനിന്ന്‌ മാറിനിൽക്കുക. വീടിനുള്ളിൽ ആണെങ്കിൽ ജനലും വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം വർധിപ്പിക്കും. വൈദ്യുതി ബന്ധം നഷ്ടപ്പെടുമ്പോൾ അടിയന്തിര ഘട്ടമാണെങ്കിൽ 999 എന്ന നമ്പറിലൂടെ പോലീസിന്റെ സഹായം തേടാവുന്നതാണ്. ലിഫ്റ്റിൽ ആണുള്ളതെങ്കിൽ ഭയപ്പെടാതെ എമർജൻസി ബട്ടൺ അമർത്തുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button