Latest NewsUAE

ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ; മൂന്നു വയസ്സുള്ള കുട്ടിക്ക് പുതുജീവൻ

റാസൽഖൈമയിലാണ് സംഭവം

റാസൽഖൈമ: ഡ്യൂട്ടിയിലില്ലാത്ത പോലീസുകാരന്റെ സമയോചിതമായ ഇടപെടൽ രക്ഷിച്ചത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ. റാസൽഖൈമയിലാണ് സംഭവം. ഉല്ലാസയാത്രയുടെ ആഘോഷത്തിനിടെയാണ് മൂന്നു വയസ്സുള്ള കുട്ടിയെ കാണാനില്ലെന്ന കാര്യം കുടുംബം മനസിലാക്കിയത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്നു വയസ്സുകാരൻ കടലിൽ മുങ്ങി താഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. സഹായത്തിനായി കുടുംബം നിലവിളിച്ചപ്പോൾ റാസൽഖൈമ പൊലീസിലെ ആംബുലൻസ് ആൻഡ് റെസ്ക്യൂ സെക്ഷനിലെ ഉദ്യോഗസ്ഥനായ അലി മുഹമ്മദ്  കടലിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

12 വർഷമായി റാസൽഖൈമ പൊലീസിന്റെ ഭാഗമാണ് മുഹമ്മദ്. അസാമാന്യമായ ധൈര്യം കാണിച്ച മുഹമ്മദിനെ റാസൽഖൈമ പൊലീസ് ആദരിക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തിയെ പുകഴ്ത്തുകയുണ്ടായി. കടലിൽ കൊച്ചുകുട്ടി ജീവനുവേണ്ടി പോരാടുന്നതാണ് ഞാൻ കണ്ടത്. ഉടൻ തന്നെ പ്രതികരിച്ചു. ഇതൊരു വലിയ കാര്യമായി തോന്നുന്നില്ല. എന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇതുതന്നെയാകും ചെയ്യുകയെന്നായിരുന്നു അലി മുഹമ്മദിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button