Latest NewsKerala

ആനുകൂല്യങ്ങളൊന്നുമില്ല ; ആരോഗ്യം മറന്ന് ആഴത്തിലേക്ക് പോകുന്ന സ്‌കൂബ അംഗങ്ങളുടെ ബുദ്ധിമുട്ടുകൾ ഇങ്ങനെ

തിരുവനന്തപുരം: ആഴങ്ങളിലേക്ക് മുങ്ങിത്താണു മൃതദേഹങ്ങളും മനുഷ്യ ജീവനും കരയ്ക്കടുപ്പിക്കുന്ന സ്‌കൂബ ഡൈവിംഗ് അംഗങ്ങളുടെ ബുദ്ധിമുട്ടുകൾ പലരും കണ്ടിട്ടും കാണാതെ പോവുകയാണ്. സ്വന്തം ജീവൻ മറന്ന് ആരോഗ്യം മറന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഇവർക്ക് മെച്ചപ്പെട്ട ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.

അതിസാഹസികവും അതിലേറെ അപകടകരവുമായ ജോലികള്‍ ചെയ്യുന്ന സ്‌കൂബ ഡൈവിംഗ് ടീമംഗങ്ങളെ 2011ലാണ് അഗ്നിശമന സേനയ്ക്ക് കീഴില്‍ രൂപീകരിച്ചത്. സെല്‍ഫ് കണ്ടെയ്ന്‍ഡ് അണ്ടര്‍വാട്ടര്‍ ബ്രീത്തിംഗ് അപ്പാരറ്റസ് എന്ന വാക്കിന്റെ ചുരുക്കമാണ് സ്‌കൂബ. ഓക്സിജന്‍ സിലിണ്ടര്‍,​ റെഗുലേറ്റര്‍, ഫേസ്‌മാസ്‌ക്, സ്യൂട്ട്, വിംഗ്സ്, ഷൂസ് എന്നിവയാണ് സ്കൂബ ഉപയോഗിക്കുന്നത്.

പത്ത് ജില്ലകളിലായി സംസ്ഥാനത്തൊട്ടാകെ 300 അംഗങ്ങളാണ് സ്കൂബയ്ക്കുള്ളത്. ടീമില്ലാത്തയിടങ്ങളില്‍ സമീപജില്ലയിലെ സംഘമാണ് ദൗത്യത്തില്‍ ഏര്‍പ്പെടുക. പത്ത് പേര്‍ വീതമാണ് ഒരു ടീമിലുള്ളത്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. അഗ്നിശമന സേനയ്ക്ക് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിയാതെ വരുമ്പോഴാണ് സ്കൂബയുടെ സഹായം തേടുന്നത്.

കായലിലും പുഴയിലും മുങ്ങിത്താഴുന്ന മൃതശരീരങ്ങള്‍ മുങ്ങിയെടുക്കുക എന്നതാണ് ഇവരുടെ ജോലി. പലപ്പോഴും ഒരു ദിവസം മുഴുവന്‍ മുങ്ങിത്തപ്പിയാലും മൃതദേഹം കണ്ടെടുക്കാനികില്ല. അങ്ങനെ വരുമ്പോള്‍ അടുത്ത ദിവസവും മുങ്ങിത്തപ്പേണ്ടി വരും. ഒരു ദിവസം മുങ്ങിത്തപ്പിയാല്‍ പിന്നെ മൂന്ന് ദിവസം വിശ്രമം വേണമെന്നാണ് ചട്ടങ്ങളിലുള്ളത്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടാറില്ല.

ആഴത്തിലേക്ക് പോകുമ്പോൾ മര്‍ദ്ദവ്യത്യാസത്തെ തുടര്‍ന്ന് സ്കൂബ അംഗം അബോധാവസ്ഥയിലോ മറ്റോ ആകാനുള്ള സാദ്ധ്യതയുള്ളതിനാല്‍ അപകടസാദ്ധ്യത കൂടിയ മേഖലയില്‍ രണ്ട് പേര്‍ വീതമാണ് മുങ്ങിത്തപ്പുക. മലിന ജലത്തിൽ മുങ്ങുന്ന ഇവർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്.  നെഞ്ചിലുണ്ടാകുന്ന അണുബാധയാണ് ഏറ്റവും വലിയ പ്രശ്നം. മാത്രമല്ല ആഴത്തിലേക്ക് പോകുന്തോറും മര്‍ദ്ദം കുറയുകയും അതിലൂടെ മൂക്കിലേയും ചെവിയിലേയും രക്തക്കുഴലുകള്‍ പൊട്ടുന്ന അവസ്ഥയും ഉണ്ടാകും.

പോലീസ് സേനയെ അപേക്ഷിച്ച്‌ വളരെ കുറവാണ് ഇവരുടെ ശമ്ബളം. മറ്റ് യാതൊരുവിധ ആനുകൂല്യങ്ങളും ഇല്ല. ഡൈംവിഗിനിടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായം ലഭിക്കുമെങ്കിലും പിന്നീടാണ് അണുബാധ കണ്ടെത്തുന്നതെങ്കില്‍ ചികിത്സാച്ചെലവ് സ്വയം വഹിക്കണം. അതുകൊണ്ടുതന്നെ പലരും ഈ ജോലിയിൽ പ്രവേശിക്കാൻ മടികാണിക്കുന്നയാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button