പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് തന്ത്രിമാര്‍ക്ക് പിന്തുണയുമായി ശബരിമല-മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍ രംഗത്ത്. കണ്ഠരര് രാജീവരുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും തന്ത്രിമാരെ വിമര്‍ശിക്കുന്നതില്‍ യോഗം പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം, ശബരിമല സത്രീപ്രവേശനം സംബന്ധിച്ച വിധിയ്ക്കെതിരായ ഹര്‍ജികളുടെ വാദം തുറന്ന കോടതിയില്‍ കേള്‍ക്കില്ല. പുന:പരിശോധനാ ഹര്‍ജികള്‍ ചേംബറിലായിരിക്കും പരിഗണിക്കുക.
ആകെ 48 പുന:പരിശോധനാ ഹര്‍ജികളാണ് ഉള്ളത്. നാളെ വൈകിട്ട് മൂന്നുമണിയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും തുടരുന്നതാണ്.
Post Your Comments