കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും അതിനാല്‍ അഹിന്ദുക്കളെ വിലക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
ആവശ്യത്തില്‍ വിശാലമായ പൊതുതാല്‍പ്പര്യവും മതനിരപേക്ഷതയും പരിഗണിക്കേണ്ടതുണ്ട്. തീരുമാനമെടുക്കും മുന്‍പ് വിവിധ സംഘടനകളുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശബരിമല ഏക മതനിരപേക്ഷ ക്ഷേത്രമാണന്നെും ഇത് അംഗീകരിക്കപ്പെട്ട ചരിത്ര സത്യമാണെന്നും ശബരിമലയില്‍ ജാതി മത വിലക്കില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. മുസ്സീംങ്ങളും ക്രിസ്ത്യാനികളും അയ്യപ്പ ഭക്തരാണ്. വാവര്‍ നട ശബരിമലയുടെ ഭാഗമാണ്.
വാവര്‍ പള്ളി സന്ദര്‍ശിച്ച ശേഷമാണ് ഭക്തര്‍ സന്നിധാനത്തേക്ക് പോകുന്നത്.ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നവെന്നും വാദം നിലനില്‍ക്കുന്നുണ്ട്. ശബരിമലയിലെത്തുന്നവര്‍ വാവര് പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മലകയറുന്നത്.
എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയില്‍ ദര്‍ശനത്തിന് എത്താറുണ്ട്. അതിനാല്‍ തന്നെ മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെയു കേസില്‍ കേള്‍ക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Post Your Comments