നെടുമ്പാശ്ശേരി: കൂര്‍ക്ക കഴിയ്ക്കാനുള്ള മോഹം അവസാനം പ്രവാസിയുടെ ഗള്‍ഫ് യാത്ര മുടക്കി. യാത്ര മുടങ്ങിയതിനു പിന്നിലെ കാരണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. പ്രവാസി യുവാവിന്റെ യാത്രമുടങ്ിയതിനു പിന്നില്‍ ഒന്നാന്തരം വിഷപാമ്പും. കൂര്‍ക്ക തിന്നാനുള്ള ആഗ്രഹത്താല്‍ കൃഷിയിടത്തില്‍ നിന്നും പറിച്ച കൂര്‍ക്കയും പാക്കറ്റിലാക്കിയാണ് പാലക്കാട് സ്വദേശിയായ സുനില്‍ എന്ന യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത് . അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്.
സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂര്‍ക്കപാക്കറ്റില്‍ പാമ്പു കയറിക്കൂടിയത് യാത്രകരന്‍ അറിഞ്ഞിരുന്നില്ല. വിഷപാമ്പുമായി പാലക്കാട്ടു നിന്നു യാത്ര ചെയ്ത് വിമാനത്താവളത്തില്‍ എത്തുകയും ചെയത്ു. സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉഗ്രവിഷമുള്ള വളവളപ്പന്‍ പാമ്പായിരുന്നു വിമാനയാത്ര ആഗ്രഹിച്ച് കൂര്‍ക്ക പാക്കറ്റില്‍ കയറിക്കൂടിയത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു.ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കുകയും നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയും ചെയ്തു.
Post Your Comments