കൊച്ചി: മണ്ഡല മകരവിളക്ക് ഈ വരുന്ന 17 ന് നടക്കുമ്പോള്‍ ശബരിമലയില്‍ കുടിവെളളമടക്കം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇതിനോടൊപ്പം തന്നെ സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വേണ്ട നടപടികള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് പി.സി.ജോര്‍ജ്ജ് എംഎല്‍എ ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ് . കുടിവെളളവും ഭക്ഷണവും പോലും ലഭിക്കാത്ത സാഹചര്യം ഇപ്പോഴുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
തീര്‍ത്ഥാടകര്‍ക്കായുളള ശൗചാലയവും കുളിമുറികളും അറ്റകുറ്റ പണികള്‍ ഉളളതിനാല്‍ ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും ദേവസ്വം കമ്മീഷണര്ക്കുമാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. അക്രമ സംഭവങ്ങളെത്തുടര്‍ന്ന് ശബരിമലയില്‍ വന്‍പിച്ച പോലീസ് സന്നാഹത്തിന്‍റെ അകമ്പടിയോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത്. പക്ഷേ ഇത് ഭക്തര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും സമാധാനപൂര്‍ണ്ണവും ഭക്തി നിര്‍ഭരവുമായ ഒരു അന്തരീക്ഷം ഭക്തര്‍ക്ക് ഒരുക്കി നല്‍കണമെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments