കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ കുറ്റപത്രം ഉടന്‍ സമർപ്പിക്കും. വിവാദ ലാപ്ടോപ്പ് ഹാജരാക്കാത്തതിനാല്‍ തെളിവ് നശിപ്പിച്ചുവെന്ന കുറ്റംകൂടി ചുമത്തിയാവും മുന്‍ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമർപ്പിക്കുക. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാന ജോലികള്‍ നടന്നുവരികയാണ്. എത്രയും വേഗം കുറ്റപത്രം കോടതിയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം ബിഷപ്പിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി രേഖപ്പെടുത്താന്‍ ഉപയോഗിച്ച ലാപ്ടോപ്പുകള് ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തും. ലാപ്ടോപ് ഏതാണെന്ന് കണ്ടെത്താനായില്ലെന്ന് ബിഷപ് ഫ്രാങ്കോ മറുപടി നല്കിയ സാഹചര്യത്തിലാണു കുറ്റപത്രത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാനുള്ള തീരുമാനം. തെളിവ് നശിപ്പിച്ചതിന് ബിഷപ്പിന്റെ ജാമ്യം റദ്ദാക്കാനും സാദ്ധ്യതയുണ്ട്. ഉത്തരവിന്റെ പകര്‍പ്പും മറ്റും ബിഷപ് ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കിയെങ്കിലും ലാപ്ടോപ്പിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബിഷപ്പിനെതിരെ പരാതി നല്‍കിയതിനു ശേഷമാണ് ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ അന്വേഷണ സംഘം സര്‍ക്കാരിനോട് ശുപാര്ശചെയ്തുകഴിഞ്ഞു. പ്രമുഖരായ മൂന്ന് അഭിഭാഷകരുടെ പാനല്‍ ആണ് അന്വേഷണസംഘം സമര്‍പ്പിച്ചിട്ടുള്ളത്.
Post Your Comments