CinemaMollywoodEntertainment

എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്

ഒരിക്കലും ഒരു സിനിമാ താരമാകാന്‍ ആഗ്രഹിച്ച നടനല്ല ശ്രീനിവാസന്‍

പ്രണയിച്ച് വിവാഹം ചെയ്ത ശ്രീനിവാസന്‍ തന്റെ കല്യാണം വലിയ ആഘോഷമാക്കിയിരുന്നില്ല, അതിന്റെ കാരണം സാമ്പത്തികമില്ലായ്മ തന്നെയായിരുന്നു, സിനിമയില്‍ നിന്ന് അധികം വരുമാനം ഇല്ലാതിരുന്ന കാലത്താണ് വിമലയെ ശ്രീനിവാസന്‍ തന്റെ ജീവിത സഖിയാക്കുന്നത്.

‘ഒരു കഥ നുണക്കഥ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തന്റെ പ്രണയിനിയെ വിവാഹം ചെയ്യാനെത്തിയ ശ്രീനിവാസന്‍ തന്റെ വീടിനു പരിസരത്തെ എല്ലാ വീടുകളിലും കല്യാണം വിളിച്ചു, പക്ഷെ പതിവിനു വിപരീതമായി ശ്രീനിവാസന്റെ കല്യാണം വിളിയും ഏറെ ശ്രദ്ധേയമായി. “ആരും വിവാഹത്തിന്  വരരുതെന്നായിരുന്നു” ശ്രീനിവാസന്‍ തന്റെ വിവാഹം അറിയിച്ചവരോട് പറഞ്ഞത്. തന്റെ കല്യാണ ചെലവിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോടും കല്യാണത്തിന് വരരുതെന്ന് പറഞ്ഞു, പക്ഷെ മമ്മൂട്ടി അത് വിസമ്മതിച്ചെന്നും, തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.

‘ആവനാഴി’ എന്ന സിനിമയിലൊക്കെ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സില്‍ കത്തി നില്‍ക്കുന്ന സൂപ്പര്‍ തരാം മമ്മൂട്ടി തന്റെ കല്യാണത്തിന് വന്നാല്‍ അവിടെ ആള് കൂടുമെന്ന് ശ്രീനിവാസന് ഭയമുണ്ടായിരുന്നതിനാലാണ് മമ്മൂട്ടിയോട് കല്യാണത്തില്‍ പങ്കെടുക്കരുതെന്ന് ശ്രീനിവാസന്‍ അഭ്യര്‍ഥിച്ചത്.

ഒരിക്കലും ഒരു സിനിമാ താരമാകാന്‍ ആഗ്രഹിച്ച നടനല്ല ശ്രീനിവാസന്‍, പണവും പ്രശസ്തിയും ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം തനിക്ക് ഉണ്ടായിട്ടില്ലെന്നും ശ്രീനിവാസന്‍ പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്, അഭിനയിക്കാന്‍ ഏറെ ഇഷ്ടമുള്ള ശ്രീനിവാസന് വലിയ ഒരു നാടക നടനാകാനായിരുന്നു ആഗ്രഹം. രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ ശ്രീനിവാസന്‍ എന്ത് കൊണ്ട് കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തില്ലെന്ന ചോദ്യത്തിന് ഒരിക്കല്‍ വളരെ രസകരമായ മറുപടിയാണ്‌ തിരിച്ചു നല്‍കിയത്.

ഞാന്‍ രണ്ടു സിനിമയെങ്കിലും സംവിധാനം ചെയ്തു, കഴിവുണ്ടായിട്ടും ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത എത്രയോ പേര്‍ പുറത്തുണ്ട്? എന്നായിരുന്നു മലയാളത്തിന്റെ ഹിറ്റ് തിരക്കഥാകൃത്തിന്റെ മറുപടി. ശ്രീനിവാസന്‍ രണ്ടു സിനിമയെ സംവിധാനം ചെയ്തിട്ടുള്ളൂ എന്നതൊന്നും വലിയ പ്രസക്തമായ സംഗതിയല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

‘പവിയേട്ടന്റെ മധുരച്ചൂരല്‍’, ‘ഞാന്‍ പ്രകാശന്‍’ തുടങ്ങിയ സിനിമകള്‍ക്ക്‌ രചന നിര്‍വഹിച്ചു കൊണ്ട് ശ്രീനിവാസന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്.’പവിയേട്ടന്റെ മധുരച്ചൂരല്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുന്നതും ശ്രീനിവാസന്‍ തന്നെയാണ്.

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button