തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. യോഗം വിളിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം തേടി സമവായമുണ്ടാക്കാനാണ് യോഗം വിളിക്കുന്നത്. ചൊവ്വാഴ്ചത്തെ സുപ്രീംകോടതി നിലപാടിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ശബരിമല വിഷയം എങ്ങനെ കൈകാര്യമെന്ന് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. മണ്ഡലകാല തീര്‍ഥാടനത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലന്നാണ് സൂചന. യോഗത്തില്‍ ഏതെങ്കിലും സംഘടനകളെ വിളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Post Your Comments