കുവൈത്ത് സിറ്റി: വെള്ളിയാഴ്ച കുവൈത്തില്‍ പെയ്തത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. കനത്ത മഴയില്‍ രാജ്യത്തെ റോഡുകള്‍ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. 1934ലും 1954ലും ആണ് കുവൈറ്റില്‍ ഇതിനു മുന്‍പ് വലിയ തോതിലുള്ള വെള്ളപ്പൊക്കം ഉണ്ടായത്. വെള്ളിയാഴ്ച 6 മണിക്കൂറിനുള്ളില്‍ 111 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഒരു വര്‍ഷം എല്ലാ സീസണിലും കൂടി ലഭിക്കാറുള്ളത് 115 മില്ലിമീറ്റര്‍ മഴയാണെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments