Latest NewsIndia

ന്യൂനമര്‍ദ്ദം ഗജാ ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ കേന്ദ്രം ; ജാഗ്രതാ നിര്‍ദ്ദേശം

ചെന്നൈ :  ആന്‍ഡമാന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ധം ചുഴലിക്കാറ്റായി പരിണമിച്ചതിനെത്തുടര്‍ന്ന് കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂര്‍, പുതുച്ചേരി, വിളുപുരം എന്നിവടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 14 ന് ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലും ആന്ധ്രാ തീരത്തും ഗജാ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുക്കുന്നത്.

മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശാന്‍ സാധ്യതയുളളത്. മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button