കൊല്ലം: ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാന്‍ സംഘടിതമായ ഗൂഢാലോചന നടക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി രാമന്നായര്. ശബരിമലയെ തകര്‍ക്കേണ്ടത് പലരുടെയും ആവശ്യമാണ്. ശബരിമലയെ തകര്‍ത്താല്‍ രാജ്യത്തെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ തകര്‍ക്കാമെന്ന് മനസിലാക്കിയ ശക്തികളാണ് ഇതിന് പിന്നില്‍.
ശബരിമലയ്ക്ക് എതിരായ എല്ലാ നീക്കങ്ങളും രാജ്യത്തെ ഹിന്ദുവിനും ഹിന്ദുവിന്റെ ഐക്യത്തിനും എതിരായ നീക്കങ്ങളാണ്. ശബരിമലയിലെ ആചാരങ്ങളെ വികലമായി ചിത്രീകരിച്ച് ആക്ഷേപിക്കാനാണ് ശ്രമം. ആചാര ലംഘനങ്ങള്‍ ഒരിക്കലും ആചാരങ്ങളായി മാറില്ല. ശബരിമലയില്‍ വച്ച് തനിക്ക് ചോറൂണ് നടത്തിയെന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വൃദ്ധന് മറവി രോഗമാണെന്നും രാമന്നായര് പറഞ്ഞു. ശബരിമല കര്‍മസമിതി കൊല്ലം പീരങ്കി മൈതാനിയില്‍ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments