കൂടുതല്‍ സ്ത്രീധനത്തിനായി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം. തന്റെ പതിനഞ്ച് വയസ് തികയാത്ത മകളെക്കൊണ്ടാണ് അച്ഛന്‍ സുഹൃത്തായ നാല്‍പ്പതുകാരന് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാക്കിയത്. മകളുടെ ഈ വിവാഹത്തിനോട് കുട്ടിയുടെ അമ്മയ്ക്ക് യാതൊരു താല്‍പ്പര്യവും ഇല്ലായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. അല്‍ ഐനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
അമ്മ മകളെ വിവാഹത്തിന് നിര്‍ബന്ധിക്കാത്തതിനാലും മകളുടെ പഠനം തുടരണമെന്ന ആവഅശയം ഉന്നയിച്ചതിനാലും അച്ഛന്‍ മകളേയുകൊണ്ട് വിവാഹത്തിനായി അടുത്ത ഗള്‍ഫ് രാജ്യത്തേക്ക് കൊണ്ടുപോയിരുന്നതായി രേഖകള്‍ വ്യക്തമാക്കിയിരുന്നു. തുുടര്‍ന്ന് വിവാഹത്തിന് ശേഷം കുറച്ചു മാസങ്ങള്‍ക്ക് ശേഷം ദമ്പതികള്‍ അല്‍ അയിനിലേക്ക് തിരികെ എത്തുകയും അവരുടെ ജീവിതത്തില്‍ പ്രശ്‌നനങഹ്ങഹള്‍ ഉണ്ടാകാനും തുടങ്ങിയിരുന്നു.
ഭര്‍ത്താവിന്റെ പീഡനം കാരണം പെണ്‍കുട്ടി വീട്ടിലേക്ക് എത്തിയെങ്കില്‍ പിതാവ് നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഇയാളെ വിളിക്കുകയും കുട്ടിയോട് മാന്യമായി പെരുമാറണമെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കാതെ വന്നതോടെ പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്താനായി അച്ഛന്‍ അല്‍ഐന്‍ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതിന് അച്ഛനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments