തിരുവനന്തപുരം: നിലയ്ക്കല്‍ – ശബരിമല റൂട്ടില്‍ ഇലക്‌ട്രിക് ബസുകളുമായി കെ.എസ്.ആര്‍.ടി.സി. 10 ഇ-ബസുകളാണ് ഇതിനായി എത്തുന്നത്. സ്‌കാനിയ ബസുകള്‍ വാടയ്ക്ക് നല്‍കിയ മഹാവോയേജ് എന്ന കമ്പനിയില്‍ നിന്നുമാണ് ഇലക്‌ട്രിക് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. കിലോമീറ്ററിന് 43.20 രൂപ നിരക്കിലാണ് വാടക. ശബരിമല സീസണ്‍ കഴിയുമ്പോൾ ദീര്‍ഘദൂര സര്‍വീസിനായി ബസുകൾ ഉപയോഗിക്കാനാണ് പദ്ധതി.
ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു ബസിന് വേണ്ടത് 0.8 യൂണിറ്റ് വൈദ്യുതി മാത്രമാണ്. നാല് മണിക്കൂര്‍കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജ്ജാകും. ഒരു കിലോമീറ്ററിന് ഡീസല്‍ എ.സി ബസുകള്‍ക്ക് 31 രൂപ ചെലവ് വരുമ്പോൾ ഇലക്ട്രിക് ബസുകൾക്ക് വേണ്ടത് നാല് രൂപ മാത്രമാണ്.
Post Your Comments