Jobs & VacanciesLatest News

മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അവസരം , 200 പേരെ കോസ്റ്റല്‍വാര്‍ഡന്മാരായി നിയമിക്കുന്നു

കേരളത്തിലെ തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് തീരദേശ പൊലീസ് സ്റ്റേഷനുകളി ല്‍ കോസ്റ്റ ല്‍ വാര്‍ഡന്മാരായി ചേരാന്‍ അവസരം . കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അവരവരുടെ മാതൃജില്ലയിലേക്കാണ് അപേക്ഷിക്കേണ്ടത്. പ്രായം 2018 ജനുവരി ഒന്നിന് 18-58. പുരുഷന്മാ ര്‍ ക്ക് കുറഞ്ഞത് 160 സെ.മീ, സ്ത്രീക ള്‍ ക്ക് 150 സെ.മീ ഉയരമുണ്ടാകണം. കണ്ണിന് പൂ ര്‍ ണമായ കാഴ്ച ശക്തിവേണം. വിവിധ കായികഇനങ്ങളിലുള്ള പ്രാഥമിക പരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസ്സാകണം .

അപേക്ഷ പുരിപ്പിച്ച്‌ പ്രായം , വിദ്യാഭ്യാസ യോഗ്യത , ഫിഷ ര്‍ മെ ന്‍ സ ര്‍ ടിഫിക്കറ്റ് , നേറ്റിവിറ്റി സ ര്‍ ടിഫിക്കറ്റ് , സേഷ ന്‍ കാ ര്‍ ഡ് , സ്വഭാവ സ ര്‍ ടിഫിക്കറ്റ് , ഇലക്ഷ ന്‍ ഐഡി / ആധാ ര്‍ കാ ര്‍ ഡ് / പാസ്പോ ര്‍ ട് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പക ര്‍ പ്പ് സഹിതം ജില്ലാ പൊലീസ് മേധാവിക്ക് നവംബ ര്‍ 15 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാ ല്‍ മുഖേനയോ സമ ര്‍ പ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക www.keralapolice.gov.in ല്‍ ലഭിക്കും .

തിരുവനന്തപുരം 24, കൊല്ലം 22, ആലപ്പുഴ 22, എറണാകുളം 22, തൃശൂ ര്‍ 22, മലപ്പുറം 22, കോഴിക്കോട് 22, കണ്ണൂ ര്‍ 22, കാസ ര്‍ കോട് 22 എന്നിങ്ങനെ ആകെ 200 ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയം/തത്തുല്യം. ഉയ ര്‍ ന്ന യോഗ്യതയുള്ളവ ര്‍ ക്ക് വെയ് റ്റേജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സെെറ്റ് കാണുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button