തിരുവനന്തപുരം: മണ്ഡലകാലത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ തകര്‍ന്ന പമ്പയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ലാത്ത സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിലെ പ്രവര്‍ത്തനം. പ്രളയത്തിന്റെ ബാക്കിയായ മണല്‍വാരി ചാക്കിലാക്കി അരികുകളില്‍ അടുക്കിയതൊഴിച്ചാല്‍ മറ്റു ജോലികളൊന്നും ഇവിടെ നടന്നിട്ടില്ല.
പമ്പയിലെത്തുന്ന തീര്‍ഥാടകര്‍ക്കു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യങ്ങളൊന്നുമില്ല. പമ്പയില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യം പോലും ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. ലക്ഷക്കണക്കിനു ഭക്തര്‍ക്ക് ആശ്രയമായിരുന്ന അന്നദാന മണ്ഡപം മഹാപ്രളയത്തിന്റെ ശേഷിപ്പു മാത്രമായിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും.
Post Your Comments