തിരുവനന്തപുരം: അഞ്ചു കോടി വീടുകളില്‍ ശബരിമലയില്‍ നിന്ന് പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കും. അയ്യപ്പന്റെ അവകാശകങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു ദക്ഷിണ ഭാരതത്തിലെ അഞ്ചുകോടി ഭവനങ്ങളിലാണ് ശബരിമലയില്‍ നിന്ന് പകര്‍ന്ന അയ്യപ്പജ്യോതി തെളിയിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവര് പകര്‍ന്ന് നല്കിയ അയ്യപ്പ ജ്യോതി ഇന്ന് തലസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഏറ്റുവാങ്ങും.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ അഞ്ചുകോടി വീടുകളിലാണ് അയ്യപ്പജ്യോതി തെളിയിക്കുന്നത്. കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും ശാസ്താ ക്ഷേത്രങ്ങളില്‍ സന്നിധാനത്ത് നിന്നു കൊണ്ടു വന്ന ജ്യോതി തെളിയിക്കും. മണ്ഡലകാലത്ത് 41 ദിവസം കൊണ്ടായിരിക്കും അയ്യപ്പജ്യോതി വീടുകളില്‍ എത്തിക്കുന്നത്. ഇന്ന് 11 ന് പത്മനാഭ സ്വാമി ക്ഷേത്ര നടയില്‍ നടക്കുന്ന ചടങ്ങില്‍ ആശ്രമമഠാധിപതികള്, തന്ത്രി മുഖ്യന്മാര്, മേല്‍ശാന്തിമാര്‍, സാമൂഹിക സാംസ്കാരിക നായകന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
Post Your Comments