തിരുവനന്തപുരം•ശബരിമല കേസില്‍ ഹജരാകാനുള്ള ദേവസ്വം ബോര്‍ഡ് ക്ഷണം നിരസിച്ച സര് സി.പിയുടെ കൊച്ചുമകന് ആര്യമാ സുന്ദരം വിശ്വഹിന്ദുപരിഷത്തിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും.
വിധിക്കെതിരെ വിശ്വഹിന്ദു പരിഷദ് കേരള അധ്യക്ഷൻ എസ്.ജെ.ആർ കുമാർ നല്കിയ റിട്ട് ഹർജിയിലാണ് സുന്ദരം ഹാജരാവുക. കേസിൽ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാമെന്ന് സുന്ദരം നേരത്തെ സമ്മതിച്ചിരുന്നു.
അതേസമയം ആര്യമാ സുന്ദരം പിന്മാറിയതിനു പിന്നിൽ ചില സംഘടനകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.ദേവസ്വം ബോർഡിനു വേണ്ടി മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാവുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ദേവസ്വം ബോർഡ് സമീപിച്ച മറ്റൊരു മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ദെയും പിന്മാറിയെന്ന് റിപ്പോര്‍ട്ടുണ്ട്.
സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളാണ് ആര്യമാ സുന്ദരം.
Post Your Comments