Latest NewsNattuvartha

കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടുപന്നി യുവാവിനെ ആക്രമിച്ചു; ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്

ഇരിട്ടി: കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. വനപാലകര്‍ ഇരിട്ടി കിളിയന്തറയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷിക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് പാഞ്ഞടുത്ത പന്നിയാണ് യുവാവിനെ ആക്രമിച്ചത്. കടകേലില്‍ ബൈജു(36)വിനഎ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈജുവിന്റെ തുടയിലാണ് പന്നി കുത്തിയത്.

തലനാരിഴ വ്യത്യാസത്തിലാണ് ബൈജു രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ച കഴിഞ്ഞ് കിളിയന്തറ ഭാഗത്തെത്തിയ കാട്ടു പന്നി അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. വനപാലകരെത്തി പന്നിയെ സമീപത്തേക്കുള്ള തോട്ടിലേക്ക് ഇറക്കാനും ശ്രമിക്കുന്നതിനിടയിലാണ് പന്നി വടം പൊട്ടിച്ച് തടിച്ചു കൂടിയ നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുത്ത്. ഇതിനിടയിലാണ് ബൈജുവിന് കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button