തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പിണറായിയും സഖാക്കളും തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ശബരിമല വിഷയത്തിൽ എന്‍.എസ്.എസ് സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടര്‍ന്ന് ഒന്നിന് പിറകെ ഒന്നായി കരയോഗങ്ങളുടെ ആസ്ഥാനമന്ദിരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് ശ്രീധരന്‍പിള്ള പ്രസ്താവനയില്‍ ആരോപിച്ചു.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള സമരത്തില്‍ എന്‍.എസ്.എസ് ഒറ്റയ്ക്കല്ലെന്നത് മുഖ്യമന്ത്രിക്കും അറിവുള്ളതാണ്.അത് കൊണ്ട് കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കരുത്. സി.പി.എം ഗുണ്ടകള്‍ അഴിഞ്ഞാടുമ്ബോള്‍ കൈയും കെട്ടി നോക്കി നില്ക്കുന്ന പിണറായിയുടെ പൊലീസ് ആയിരക്കണക്കിന് അയ്യപ്പഭക്തരെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി അറസ്റ്റ് ചെയ്ത് കള്ളക്കേസുകളില്‍ കുടുക്കിയത്. നെയ്യാറ്റിന്‍കരയില്‍ നടന്ന ഹീനമായ കൊലപാതകത്തില്‍ കുറ്റവാളിയായ ഡി.വൈ.എസ്.പി ഒളിവില്‍ പോയത് ഉന്നതരുടെ ഒത്താശയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments