അഞ്ചൽ; ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വിളക്കുടി കല്ലുവിള വീട്ടില്‍ അരുണ്‍ ആണ് ഏരൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു.
തന്ത്രപരമായി അഞ്ചല്‍ നെട്ടയം സ്‌കൂളിന്‍റെ പരിസരത്തുനിന്ന് വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് ബൈക്കില്‍ കടത്തികൊണ്ടു പോകുകയായിരുന്നു. അരുണ്‍ പെണ്‍കുട്ടിയെ കുളത്തൂപ്പുഴ, തെന്മല, കരവാളൂര്‍ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
എന്നാൽ പോലീസും നാട്ടുകാരും തന്നെ അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയെ കരവാളൂര്‍ ഭാഗത്തു ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
യിനില്‍വച്ച് കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് പുനലൂര്‍ റയില്‍വേ പൊലീസിലും സ്‌കൂളില്‍നിന്നും ആസിഡ് മോഷ്ടിച്ചതിന് പുനലൂര്‍ പൊലീസിലും പ്രതിക്കെതിരെ കേസ് നിലവിലുണ്ട്.
Post Your Comments