തിരുവനന്തപുരം: ആചാരലംഘനം നടത്തി ശബരിമല പതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറിയ ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. മാപ്പു പറഞ്ഞതുകൊണ്ടു മാത്രം ചെയ്ത പ്രവൃത്തി ആചാരലംഘനം അല്ലാതാകില്ല എന്ന് പത്മകുമാര്‍ പറഞ്ഞു.
അതേസമയം സമരാഹ്വാനത്തിന് അല്ലാത്തതിനാല്‍ ഇരുമുടിക്കെട്ടില്ലാതെ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പതിനെട്ടാംപടി ചവിട്ടിയത് പിഴവല്ല. ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്തു. ഇത് ക്ഷേത്രങ്ങളെയും ക്ഷേത്രജീവനക്കാരായ ഹിന്ദുക്കളുടെ കുടുംബങ്ങളെയുമാണ് തകര്‍ക്കുന്നതെന്നതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രങ്ങള്‍ നശിച്ചാലും വേണ്ടില്ല തങ്ങളുടെ രാഷ്ട്രീയം വിജയിക്കണമെന്ന വാദഗതിയാണ് ഇത്തരക്കാര്‍ക്കുള്ളത്. കൂടാതെ ഇത് ഹിന്ദുത്വത്തോടോ ക്ഷേത്രങ്ങളോടോ ഇവര്‍ക്കുള്ള ആത്മാര്‍ഥത കാണിക്കാനല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധി അനുസരിക്കാന്‍ എല്ലാ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.
Post Your Comments