
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമന വിവാദം ചൂടു പിടിക്കുമ്പോള്‍ മന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. തന്റെ പിതൃ സഹോദരന്റെ മകനായ അദീപിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചതിനെ തുടര്‍ന്നാണ് ജലീലിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അദീപിന് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നായിരുന്നു വിവാദങ്ങള്‍ക്കെതിരെ മന്ത്രിയുടെ പ്രതികരണം.
അദീപിന്റെ വിദ്യാഭ്യാസ യോഗ്യതയായി മന്ത്രി എടുത്തു കാട്ടിയ പി.ജി.ഡി.ബി.എ കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് മന്ത്രി വീണ്ടും കുടുക്കിലായത്. അണ്ണാമലയില്‍ നിന്നും നേടിയ പി.ജി.ഡി.ബി.എ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എം.ബി.എ യോഗ്യത വേണ്ട പോസ്റ്റിന് ബി.ടെക്കും പി.ജി.ഡി.ബി.എയും മതിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.
അതേസമയം, മന്ത്രിക്കെതിരെ നടക്കുന്നത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണങ്ങള്‍ ലീഗ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments