Latest NewsKerala

ക്ഷേമ പെന്‍ഷന്‍കാർക്ക് സന്തോഷവാർത്ത ; ക്രിസ്തുമസ് പ്രമാണിച്ച്‌ കുടിശിക തീർക്കലും മറ്റു ആനുകൂല്യങ്ങളും

തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച്‌ ക്ഷേമ പെൻഷൻകാർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. 3 മാസത്തെ കുടിശിക ഉള്‍പ്പെടെ പെൻഷൻ നൽകാനും പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് തത്ക്കാലം വേണ്ടെന്ന് വയ്ക്കാനും ധനവകുപ്പിൽ തീരുമാനമായി.

പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരുടെ കുടിശിക അടക്കമുള്ള തുക ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും. നിലവിൽ 39 ലക്ഷം പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുകൊണ്ടാണ് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് തത്ക്കാലം വേണ്ടെന്ന് വെച്ചത്.

ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് വൈദ്യുതി ബില്‍ ആധികാരിക രേഖയായി കണക്കാക്കാമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, വരുമാന സര്‍ട്ടിഫിക്കറ്റിന് പകരം വൈദ്യുതി ബില്‍ ആധികാരിക രേഖയായി കണക്കാക്കാന്‍ തല്‍ക്കാലം കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. വൈദ്യുതി ബില്ലിനെ ആധികാരിക രേഖയായി കണക്കാക്കുമ്ബോള്‍ നിയമ, സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇതു നിയമക്കുരുക്കിനും ഇടയാക്കും.

https://youtu.be/6XSuDAbmieQ

shortlink

Related Articles

Post Your Comments

Related Articles


Back to top button