Latest NewsIndia

അപവാദം പറഞ്ഞെന്നാരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് വിവാഹിതയായ യുവതി

കോഞ്ച്ഗര്‍: തന്നെ കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ചുള്ള തർക്കത്തിനൊടുവിൽ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി വിവാഹിതയായ യുവതി. ഒഡീഷയിലെ കോഞ്ച്ഗറിൽ 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയമാണ് 24 കാരിയായ കമലയെന്ന യുവതി ഛേദിച്ചത്. ബുധനാഴ്ച രാത്രി ബദുഗാന ഗ്രാമത്തിലാണ് സംഭവം. അന്നേ ദിവസം യുവതിയുടെ വീട്ടില്‍ എത്തിയ രാജേന്ദ്രയോട് തന്നെ പറ്റി അപവാദം പറഞ്ഞുവെന്നാരോപിച്ച് കമല വഴക്കിട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഉറങ്ങാൻ പോയ രാജേന്ദ്രയെ യുവതി ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേന്ദ്ര.ഇയാളെ ആദ്യം ഹരിചന്ദപൂര്‍ ആശുപത്രിയിലും കൊഞ്ച്ഗര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് ഇവിടേക്ക് മാറ്റുകയായിരുന്നു.

രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയില്‍‌ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജനനേന്ദ്രിയം മുറിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും യുവതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. അതേസമയം തര്‍ക്കത്തിന് ശേഷം യുവതിയുടെ വീട്ടില്‍ തങ്ങിയ തന്നെ രാത്രി ഉറങ്ങുന്ന സമയത്താണ് യുവതി ആക്രമിച്ചതെന്നു യുവാവ് പൊലീസിന് മൊഴി നല്‍കി. ന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് നായിക്കിന് ജോലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button