ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും ജയിക്കുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ് പ്രീപോള്‍ സര്‍വേ പ്രവചിക്കുന്നു. നേരത്തെ കോൺഗ്രസിന് മുൻതൂക്കമുണ്ടാകുമെന്നു ചില സർവേകൾ പ്രവചിച്ചിരുന്നു. എന്നാൽ വോട്ടു ശതമാനത്തിൽ കുറവുണ്ടാകുമെങ്കിലും ബിജെപി തന്നെ അധികാരം നിലനിർത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഇക്കുറി വോട്ടില്‍ മൂന്നു ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും സര്‍വേ പറയുന്നു.
കഴിഞ്ഞ തവണ 36.38ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 65 സീറ്റില്‍ മാത്രമാണ് ജയിച്ചത്. ഇക്കുറി വോട്ട് രണ്ടുശതമാനം വോട്ടില്‍ വര്‍ദ്ധിക്കും. 230 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 122 സീറ്റും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 95 സീറ്റുമാണ് ഇവര്‍ പ്രവചിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 115 സീറ്റാണ് വേണ്ടത്. സമാജ്വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും അടങ്ങിയ മുന്നണിക്ക് പത്തു സീറ്റും മായാവതിയുടെ ബി.എസ്.പിക്ക് മൂന്നു സീറ്റും ലഭിക്കും.
2013ല്‍ 165 സീറ്റു നേടിയാണ് ബി.ജെ.പി അധികാരം നിലനിറുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരേക്കാള്‍ ശിവ്രാജ് സിംഗ് ചൗഹാന് ജനപ്രീതിയില്‍ ഏറെ മുന്നിലാണെന്നും സര്‍വേ പറയുന്നു.
Post Your Comments