ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപിക്ക് വോട്ട്‌ചെയ്‌തെന്ന് ആരോപിച്ച് വയോധികനെ കോണ്‍ഗ്രസ്സ് മന്ത്രിയുടെ അടുപ്പക്കാരന്‍ വെടിവെച്ചുകൊന്നു. മധ്യപ്രദേശ് ഹാതോഡിലെ പാലിയ ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ് ഉടമ നേമിചന്ദ് തന്‍വാര്‍(60) നെയാണ് മകന്റെ മുൻപിലിട്ട് വെടിവെച്ച് കൊന്നത്. തന്‍വാറും അയാളുടെ ജാതിക്കാരും ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് ആരോപിച്ച് അരുണ്‍ശര്‍മ എന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിവെക്കുകയായിരുന്നുവെന്ന് ഇന്‍ഡോര്‍ എസ്‌എസ്പി രുചിവര്‍ദ്ദന്‍ മിശ്ര പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പാലിയ ഗ്രാമത്തിലെ പോളിങ് ബൂത്തില്‍ തന്‍വാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.തൊട്ടുപിന്നാലെ തന്‍വാര്‍ ബിജെപിക്കാണ് വോട്ട് ചെയ്‌തെന്ന് ആരോപിച്ച് അരുണ്‍ശര്‍മ സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. തന്‍വാറും അയാളുടെ ജാതിക്കാരും ബിജെപിക്കാണ് വോട്ടു ചെയ്തതെന്നു പറഞ്ഞ് തന്‍വാറിനെ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്ന് വൈകുന്നേരം തന്‍വാറിന്റെ വീട്ടിലെത്തിയ അരുണ്‍ ശര്‍മ , മകന്റെ മുന്നിലിട്ട് നാടന്‍ തോക്ക് കൊണ്ട് വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തന്‍വാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തടുക്കാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ടിരുന്നു.
Post Your Comments