ഡെറാഡൂണ്‍•തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസ് ഡെറാഡൂണ്‍ യൂണിറ്റ് മേധാവിയായിരുന്ന പ്രിഥ്വിരാജ് ചൗഹാനാണ് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ചൗഹാനൊപ്പം അദ്ദേഹത്തിന്റെ നിരവധി അനുയായികളും വെള്ളിയാഴ്ച ഡെറാഡൂണിലെ സംസ്ഥാന പാര്‍ട്ടി ഓഫീസിലെത്തി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മുഖ്യമന്ത്രി തൃവേന്ദ്ര സിംഗ് റാവത്ത്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട്, മന്ത്രി ധാന് സിംഗ് റാവത്ത്, ബി.ജെ.പിയുടെ ഡെറാഡൂണ്‍ മേയര്‍ നോമിനി സുനില്‍ ഉനിയാല്‍ ഗാമ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കോണ്‍ഗ്രസ് സിറ്റി യൂണിറ്റ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ഭട്ട്, വൈസ് പ്രസിഡന്റ് കുല്ഭൂഷന് ഗുസൈന്, കോണ്‍ഗ്രസ് വ്യാപാര്‍ മണ്ഡല് പ്രസിഡന്റ് പങ്കജ് മാസണ് എന്നിവരാണ് ചൗഹാനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്ന പ്രമുഖര്‍.
അഴിമതി ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് ചൗഹാന് പറഞ്ഞു.
ചൗഹാന്റെ പ്രവേശനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
നവംബര്‍ 18 നാണ് ഉത്തരാഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments