ഫറ്റോര്‍ഡ: ഐഎസ്എല്ലിൽ എഫ്.സി ഗോവയും ഡല്‍ഹി ഡൈനാമോസും തമ്മിൽ നടന്ന മത്സരത്തിന് ശേഷം ഗോവയുടെ മൂന്ന് ആരാധകരെ പോലീസുകാരും വളണ്ടിയര്‍മാരും ചേര്‍ന്ന് ആക്രമിക്കുകയുണ്ടായി. മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങിനിടെ ഗ്രൗണ്ടിലേക്ക് കടന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം. നാല്‍പത്തിയഞ്ചുകാരനായ സെബി ഡിസൂസ, ഭാര്യ ടിന (42), ഇവരുടെ മകന്‍ ലെസ്റ്റര്‍ (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദിച്ചു എന്ന കുറ്റം ചുമത്തി സെബിയേയും ടീനയേയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഇതോടെ ആരാധകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് എഫ്.സി ഗോവ ടീം. ആരാധകരും പോലീസുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ ആരാധകര്‍ക്കും ക്ലബ്ബ് സുരക്ഷ ഉറപ്പാക്കുമെന്നും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ടീം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം നടപടി സ്വീകരിക്കുമെന്നും ടീം അറിയിക്കുകയുണ്ടായി.
Post Your Comments