കോഴിക്കോട്: പോലീസിന് ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്നു ചോദിച്ച് ബിജെപി സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. എന്‍ഡിഎ രഥയാത്രക്ക് കോഴിക്കോട് കടപ്പുറത്ത് നല്‍കിയ സ്വീകരണത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. പിള്ളയെ അറസ്റ്റ് ചെയ്താല്‍ പിണറായി കേരളത്തില്‍ വഴി നടക്കില്ലെന്നാണ് ബിജെപിയുടെ വെല്ലുവിളിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. എംടി രമേശും പികെ കൃഷ്ണദാസും സമാന ചോദ്യവുമായി രംഗത്തെത്തിയിരിന്നു.
അതേസമയം യുവമോര്‍ച്ച യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. രു വാക്കുപോലും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനെതിരായ ഏത് നീക്കത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.
നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.കണ്ഠരര് രാജീവരുടെ പേര് താന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല. തനിക്കെതിരായ കേസ് റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതില്‍ പാര്‍ട്ടികളുള്ളില്‍ ഭിന്നതയില്ല. ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു. മാധ്യമങ്ങള്‍ തങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും പാര്‍ട്ടിക്കുള്ളിലെ കാര്യം ഞങ്ങള്‍ നോക്കിക്കൊളാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Post Your Comments