Latest NewsIndia

പരസ്പരം കാണാനാവത്ത വിധം ഡല്‍ഹി ; ഈ സമയം കേജരിവാള്‍ വിദേശയാത്രയിലെന്ന് വിമര്‍ശനം

ന്യൂ​ഡ​ല്‍​ഹി:  ഡ​ല്‍​ഹി​യി​ല്‍ പരസ്പരം ആളുകള്‍ തമ്മില്‍ കാണാനാവത്ത വിധം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നില നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇതൊന്നും വകവെക്കാതെ കുടുംബസമേതം വിദേശയാത്ര നടത്തുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.  ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ല്‍ വിഷയം റി​പ്പോ​ര്‍​ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റ് പിടിച്ചത്. കേ​ജ​രി​വാ​ള്‍ ഡ​ല്‍​ഹി​യി​ലി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​തൃ​ത്വം സ്ഥി​രീ​ക​രണം നല്‍കിയെങ്കിലും മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ​ല്‍​ഹി​യി​ലെ അ​ന്ത​രീ​ക്ഷ​ത്തെ ഗ്യാ​സ് ചേം​ബ​ര്‍ എന്ന് കേജരിവാള്‍ വിശേഷിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യും ക​ട​ന്ന് വെ​ടി​ക്കെ​ട്ട് ന​ട​ന്ന​തോ​ടെ​യാ​ണ് സ്ഥി​തി അ​തീ​വ  ഗു​രു​ത​ര​മാ​യത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്.  ദീ​പാ​വ​ലി ദി​വ​സം രാ​ത്രി എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ മാ​ത്ര​മേ പ​ട​ക്കം പൊ​ട്ടി​ക്കാ​വൂ​യെ​ന്നു സു​പ്രീം കോ​ട​തി ഉ​ത്ത​ര​വുണ്ടായിരുന്നു എന്നാല്‍  അത്  ത​ള്ളി​ക്ക​ള​ഞ്ഞ് ആ​ളു​ക​ള്‍ വൈ​കു​ന്നേ​ര​ത്തോ​ടെ പ​ട​ക്കം പൊട്ടിക്കാന്‍ തുടങ്ങിയതും ഡല്‍ഹിയിലെ അന്തരീക്ഷത്തിന്‍റെ അവസ്ഥ ഇത്ര മോശമാക്കുന്നതിന് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button