NattuvarthaLatest News

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ നിയന്ത്രണം

7,000 കോടിയിലധികം രൂപ വരുമാനം തരുന്ന ചെമ്മീന്‍ കയറ്റുമതി

കൊച്ചി: മത്സ്യബന്ധനം കടലാമകളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നരീതിയില്‍ നടത്തുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി.

7,000 കോടിയിലധികം രൂപ വരുമാനം തരുന്ന ചെമ്മീന്‍ കയറ്റുമതിക്ക് പുറമേ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കേരള ചെമ്മീന്‍ ഉല്‍പ്പന്നങ്ങള്‍ പ്രിയമാണ്.

ഇന്ത്യയിലെ പരമ്പരാഗത മത്സ്യബന്ധനരീതി കടലിലെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതും വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതുമാണ് യെന്നാണ് അമേരിക്കയുടെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉയര്‍ത്തുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button