Latest NewsIndia

വിവാഹമോചന ഉത്തരവ് അസാധുവാക്കണമെന്ന യുവതിയുടെ ആവശ്യത്തിന് ഭര്‍ത്താവ് മരിച്ച് പത്ത് വര്‍ഷത്തിന് ശേഷം തീര്‍പ്പ്

 

ന്യൂഡല്‍ഹി• ഉഭയസമ്മതപ്രകാരം വിവാഹമോചനം അനുവദിച്ചുള്ള വിചാരണകോടതി ഉത്തരവിനെതിരെയാണ് യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

വിചാരണകോടതി തന്റെ സമ്മതമില്ലാതെയാണ് വിവാഹമോചനത്തിന് ഉത്തരവിട്ടതെന്നായിരുന്നു ഇവരുടെ വാദം. ഉത്തരവ് പുറപ്പെടുവിക്കുന്ന ദിവസം യുവതി കോടതിയില്‍ ഹാജരായിരുന്നില്ല എന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അനുകൂല വിധി. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനക്കേസില്‍ ഒരാളുടെ അസാന്നിധ്യത്തില്‍ തീര്‍പ്പ് വിധിക്കാന്‍ കഴിയില്ലെന്ന നിയമവശം പരാമര്‍ശിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

2007 ഒക്ടോബറിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. 2001 ഫെബ്രുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. 2007 ല്‍ ഭര്‍ത്താവാണ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. വാദത്തിനിടെ പരസ്പരസമ്മതപ്രകാരം പിരിയാന്‍ ഇവര്‍ തയ്യാറാകുകയായിരുന്നു. ഇത് പ്രകാരം 8 ലക്ഷം രൂപ ഭര്‍ത്താവ് യുവതിക്ക് നല്‍കി. എന്നാല്‍ 28 ലക്ഷം രൂപ ലഭിച്ചാലേ വിവാഹമോചനം സമ്മതിക്കുകയുള്ളു എന്ന നിലപാടിലെത്തി യുവതി. എന്നാല്‍ ഇത് തള്ളിക്കൊണ്ട് വിചാരണകോടതി ഡിവോഴ്‌സ് ഡിക്രി അനുവദിക്കുകയായിരുന്നു.

ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയും 2008 ല്‍ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. ഈ കേസിലാണ് പത്ത് വര്‍ഷത്തിന് ശേഷം യുവതിക്ക് അനുകൂലമായി വിധിയുണ്ടായത്. എന്നാല്‍ വിചാരണക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ കൈപ്പറ്റിയ എട്ട് ലക്ഷം രൂപ ഭര്‍ത്താവിന്റെ അച്ഛന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button