മണ്ഡലകാലത്ത് ശബരിമല പ്രവേശനത്തിനായി 550 യുവതികള്‍ അനുമതി തേടിയതായി റിപ്പോര്‍ട്ട്. വെര്‍ച്ച്വല്‍ ക്യൂവിനായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലാണ് 550 യുവതികള്‍ മല കയറാന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടാക്കിയില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്. ഇതില്‍ ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.
https://youtu.be/FBbE8BgK8oo
Post Your Comments