തിരുവനന്തപുരം: സര്‍ക്കാരിനെ പിന്താങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതീപ്രവേശനം പാടിലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഇതിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. യുവതീപ്രവേശം സംബന്ധിച്ച് വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്ന നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ചൊവ്വാഴ്ച ആണ് യുവതീപ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ കോടതി പുനപരിശോധിക്കുന്നത്. ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ബോര്‍ഡിന്റെ നിര്‍ണ്ണായക തീരുമാനം. മനു അഭിഷേക് സിങ്വിക്കു പകരം മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരം ബോര്‍ഡിനു വേണ്ടി ഹാജരാകും. ബോര്‍ഡിന്റെ നിലപാടു മാറ്റത്തെ തുടര്‍ന്ന് കേസിന്റെ തുടക്കം മുതല്‍ ഹാജരായിരുന്ന അഭിഭാഷക ബീന മാധവന് പിന്മാറി. പി.എസ് സുധീര്‍ ആണ് പുതിയ അഭിഭാഷകന്.അതേസമയം ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും.
യുവതീ പ്രവേശനം സംബന്ധിച്ച മുന്‍ നിലപാടിലെ മാറ്റവും മണ്ഡലകാല ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുമ്പോള്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കേണ്ടി വരും. വിധി നടപ്പാക്കുന്നതില്‍ നേരിട്ട വൈഷമ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും ശബരിമലയിലെ തല്‍സ്ഥിതി റിപ്പോര്‍ട്ടും തയാറാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ മുതിര്‍ന്ന അഭിഭാഷകരുമായി കമ്മീഷ്ണര്‍ എന്‍.വാസു നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും.
യുവതീപ്രവേശം സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെയായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴത്തേത്. യുവതീപ്രവേശം അനുവദിച്ചു വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അതിനെതിരായ നിലപാടാണു സ്വീകരിച്ചത്. ആചാരം സംരക്ഷിക്കുമെന്ന നിലപാടും സ്വീകരിച്ചു. പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച തര്‍ക്കങ്ങളിലും കക്ഷി ചേര്‍ന്നിരുന്നില്ല.
Post Your Comments