തിരുപ്പൂര്‍: പറഞ്ഞ സമയത്ത് തുണി തയിച്ചു നല്കാന് കഴിയാത്തതിലുള്ള മനോവിഷമത്താല്‍ തയ്യല്‍ ജീവനക്കാരി ആത്മഹത്യ ചെയ്തു. പാരപ്പന്ന നഗറിലെ 41 കാരിയായ പദ്മിനിയാണ് ജീവനൊടുക്കിയത്. വിഷക്കല്ല് കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.
ദീപാവലിക്ക് പൂര്‍ത്തിയാക്കി തിരിച്ചുനല്‍കാമെന്ന് പറഞ്ഞ തുണികള്‍ സമയത്ത് തിരിച്ചുകൊടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലാണ് പദ്മിനി ആത്മഹത്യ ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തിയ ഇവര്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
പ്രദേശത്തെ പേരുകേട്ട തയ്യല്‍ ജോലിക്കാരിയാണ് പദ്മിനി. നിമിഷനേരങ്ങള്‍കൊണ്ട് ജോലി തീര്‍ത്തുകൊടുക്കുന്നതില്‍ ഇവര്‍ വൈദഗ്ദ്യം കാട്ടിയിരുന്നു. ഇവരുടെ മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Post Your Comments