Latest NewsInternational

ഏറ്റുമുട്ടല്‍ രൂക്ഷം, യമനില്‍ മരണസംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകശ സംഘടനകള്‍

യമന്‍: ഹുദൈദ തുറമുഖം പിടിച്ചടക്കാനുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍. മേഖലയില്‍ നിന്നും സാധാരണക്കാര്‍ പുറത്ത് കടക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കവെ ഹുദൈദയില്‍ ഒറ്റപ്പെട്ട ആറു ലക്ഷത്തോളം ആളുകളെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.
യമനിലേക്കുള്ള ചരക്കുകളെല്ലാം തന്നെ എത്തുന്ന പ്രധാനപ്പെട്ട തുറമുഖമായ ഹുദൈദ പിടിച്ചടക്കിയാല്‍ യഹൂദികള്‍ക്കെതിരായ സൈനിക നീക്കം വിജയത്തിലേക്കെത്തും. ഹുദൈദക്ക് നാലു കിലോമീറ്റര്‍ അകലെ വന്‍ സന്നാഹത്തോടെയാണ് യഹൂദികളെ നേരിടാന്‍ സൈന്യം സജ്ജ്മായിരിക്കുന്നത്. കനത്ത ആള്‍നാശമുണ്ടായിട്ടും ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
യമനിലേക്കുള്ള ചരക്ക് ആയുധ നീക്കം നടക്കുന്ന തുറമുഖ മേഖലയില്‍ ഹൂതി സാന്നിധ്യം സജീവമാണ്.യമന്‍ സൈന്യത്തിന് എല്ലാ പിന്തുണയുമായി അറബ് സംഖ്യസേനയും വ്യോമാക്രമണത്തിന് ഒപ്പമുണ്ട്. . രണ്ടു ദിവസത്തിനുള്ളില്‍ ഇരുനൂറോളം ഹൂതികളെ യമന്‍ സൈന്യം വധിച്ചിട്ടുണ്ട്. യമന്‍ സൈനികര്‍ക്കും പരിക്കേറ്റു. ആള്‍നാശവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button