പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിച്ചതിൽ 150പേരുടെ ചിത്രങ്ങളടങ്ങിയ വെരിഫിക്കേഷന് ആല്‍ബം പുറത്തുവിട്ട് പോലീസ്. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണ് ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ചെയ്തു പത്തനംതിട്ട പോലീസിനു കൈമാറാനാണു നിര്‍ദേശം.
ലളിതയെ തടയുന്ന സമയത്ത് തിക്കിത്തിരക്കിയ ആള്‍ക്കൂട്ടത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും ചിത്രങ്ങള്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് അയച്ചുകൊടുത്ത ചിത്രങ്ങള്‍ പോലീസ് സ്റ്റേഷനുകള്‍ വഴി തിരിച്ചറിയാനുള്ള നടപടി തുടങ്ങി. അതേസമയം സന്നിധാനത്തെ സംഘര്‍ഷത്തില്‍ അന്ന് 200 പേര്‍ക്കെതിരേ സന്നിധാനം പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.
https://youtu.be/LBU5fpkR7QM
Post Your Comments