![NEW ROYAL ENFIELD](/wp-content/uploads/2018/01/Royal-Enfield-logo.png)
ഏവരും കാത്തിരുന്ന തണ്ടര്‍ബേര്‍ഡ് 350Xന്റെ എബിഎസ് മോഡൽ വിപണിയിൽ എത്തിച്ച് റോയൽ എൻഫീൽഡ്. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി റോയൽ എൻഫീൽഡ് തങ്ങളുടെ വാഹനങ്ങൾക്ക് എബിഎസ് ഉൾപ്പെടുത്തി തുടങ്ങിയത്. എബിഎസ് സുരക്ഷ ലഭിച്ചതൊഴികെ മറ്റു മാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല.
![THUNDER BIRD](/wp-content/uploads/2018/03/thunder-bird-main-banner.png)
പുതിയ തണ്ടര്‍ബേര്‍ഡ് 350X എബിഎസിന് 1.60 ലക്ഷം രൂപയാണ് ബെംഗളൂരുവിലെ എക്സ്ഷോറൂം വില. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും 5,000 രൂപ നൽകി ബുക്ക് ചെയാവുന്നതാണ്.നിലവിലെ സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്യുന്നവര്‍ക്കു 15 ദിവസങ്ങള്‍ക്കകം ഡീലര്‍ഷിപ്പുകള്‍ പുതിയ എബിഎസ് പതിപ്പുകള്‍ കൈമാറുമെന്നാണ് റിപ്പോർട്ട്. യുവതലമുറയെയാണ് തണ്ടര്‍ബേര്‍ഡ് 350X എബിഎസിന്റെ ലക്‌ഷ്യം.
Post Your Comments