സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എബിഎസ്)ത്തോടെ കുറഞ്ഞ വിലയിൽ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ എത്തിച്ച ബുള്ളറ്റ് 350 ബൈക്കുകളുടെ വില വർദ്ധിപ്പിച്ചു. 2,754 മുതൽ 3,673 രൂപ വരെയാണ് കമ്പനി വില കൂട്ടിയത്. കിക്ക് സ്റ്റാർട്ടും സിംഗിൾ ചാനൽ എബിഎസും മാത്രമുള്ള ബുള്ളറ്റ് 350 ബൈക്കിനു 1.12 ലക്ഷം രൂപയായിരുന്നു ഡൽഹി ഷോറൂം വിലയെങ്കിൽ ഇപ്പോഴത് 1,14,754 രൂപയായി ഉയർന്നു.
ഇലക്ട്രിക് സ്റ്റാർട്ടുള്ള മോഡലിന് 1.27 ലക്ഷം രൂപയായിരുന്ന ആദ്യ വില 1,30,365 രൂപയായി വർദ്ധിക്കും. അതേസമയം വില കൂടിയാലും റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകൾ ബുള്ളറ്റ് 350 കെഎസ്, ബുള്ളറ്റ് 350 ഇഎസ് തന്നെയായിരിക്കും. അതേസമയം ഇരട്ട ചാനൽ എ ബി എസുള്ള ബുള്ളറ്റ് 350 വിലയിൽ മാറ്റമില്ല. കിക് സ്റ്റാർട് പതിപ്പിന് 1,21,380 രൂപയും ഇലക്ട്രിക് സ്റ്റാർട് വകഭേദത്തിന് 1,35,613 രൂപയുമാണു ഷോറൂം വില.
Also read : പുതിയ നിറങ്ങളിൽ ഈ മോഡൽ ബൈക്കിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
Post Your Comments