Latest NewsNewsAutomobile

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: പുതിയ മോഡലുകള്‍ വിപണിയിലേയ്ക്ക്

2021 ക്ലാസിക് 350 ഉടന്‍ വിപണിയിലെത്തും

ചെന്നൈ: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ഇതിന്റെ ഭാഗമായി കൂടുതല്‍ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കൂടുതല്‍ മോഡലുകള്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Also Read: കാവിയും കുങ്കുമവും തിരിച്ചറിയാത്ത മണ്ടന്‍മാരാണ് സൈബര്‍ കമ്മികള്‍ : വൈറലായി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. കോവിഡ് വ്യാപനം കാരണം ഇന്ത്യന്‍ വാഹന വിപണി പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും കമ്പനി പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ശ്രമിക്കും. കാലതാമസം ഉണ്ടായാലും പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് സിഇഒ വിനോദ് ദസാരി വ്യക്തമാക്കി.

ജനപ്രിയ മോഡല്‍ ക്ലാസിക് 350യുടെ 2021 പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്. 2020ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പില്‍ നിന്നും ചില പുതുമകള്‍ 2021 മോഡലില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മീറ്റിയോറിലും 2021 ഹിമാലയനിലും അവതരിപ്പിച്ച ട്രിപ്പര്‍ നാവിഗേഷന്‍ 2021 ക്ലാസിക് 350യിലും ഉണ്ടായേക്കും. ഏകദേശം 1.80 ലക്ഷമായിരിക്കും 2021 ക്ലാസിക് 350യുടെ എക്‌സ്‌ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button