Latest NewsBikes & ScootersNewsAutomobile

250 സിസി ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്

250 സിസി ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. ഈ ബൈക്കിന് ഹണ്ടര്‍ എന്ന പേരിട്ടെന്നും , പേര് സ്വന്തമാക്കാനായി ട്രേഡ് മാര്‍ക്ക് ലൈസന്‍സിന് റോയൽ എൻഫീൽഡ് അപേക്ഷ സമർപ്പിച്ചുവെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഡ്യുവല്‍ പര്‍പ്പസ് ബൈക്കായിരിക്കുമിതെന്നു പ്രതീക്ഷിക്കാം. ഹിമാലയന്‍ ബൈക്കിന്റെ റേഞ്ചിലായിരിക്കും 250 സിസി ബൈക്ക് എത്തുകയെന്നും സൂചനകളുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈ നായിരിക്കും. ബൈക്കിന്റെ വില കുറയ്ക്കുവാൻ ബജറ്റ് ഫ്രണ്ട്‌ലി പാര്‍ട്‌സുകള്‍ ഉപയോഗിച്ച് താരതമ്യേന ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മാണം. എന്‍ജിനിലും പുതുമ കൊണ്ടുവരാനും നിര്‍മാതാക്കള്‍ ശ്രമിക്കും. പിന്നില്‍ മോണോ-ഷോക്ക് മുന്നിൽ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷനും, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ എബിഎസ് സുരക്ഷയും ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020-ല്‍ തന്നെ ബൈക്ക് വിപണിയിലെത്തിയേക്കും. എങ്കിൽ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാകും ഹണ്ടർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button