Latest NewsCricket

ബൗ​ള​ര്‍​മാ​ര്‍​ക്ക് വിശ്രമം അനുവദിക്കണമെന്ന കോഹ്‌ലിയുടെ ആവശ്യം ത​ള്ളി രോഹിത് ശർമ്മ

മും​ബൈ: ബൗ​ള​ര്‍​മാ​ര്‍​ക്ക് ഐ​പി​എ​ലി​ല്‍​നി​ന്നു വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന വിരാട് കോഹ്‌ലിയുടെ ആവശ്യത്തിനെതിരെ രോ​ഹി​ത് ശ​ര്‍മ്മ രംഗത്ത്. അ​ടു​ത്ത വ​ര്‍​ഷം ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ഇന്ത്യ​ന്‍ ടീ​മി​ലെ പ്ര​ധാ​ന പേ​സ് ബൗ​ള​ര്‍​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ർക്ക് ഐപിഎല്ലിൽ വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശം ത​ള്ളി​യ രോ​ഹി​ത്, ബും​റ ക​ളി​ക്കാ​ന്‍ സ​ജ്ജ​നാ​ണെ​ങ്കി​ല്‍ വി​ശ്ര​മം അ​നു​വ​ദി​ക്കി​ല്ല എ​ന്നു വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍ ആ​ദ്യ​മാ​ണ് ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക. മേ​യ് മൂ​ന്നാ​മ​ത്തെ ആ​ഴ്ച വ​രെ ടൂ​ര്‍​ണ​മെ​ന്‍റ് നീ​ണ്ടു​നി​ല്‍​ക്കും. തുടർന്ന് മേ​യ് 30 മു​ത​ല്‍ ജൂ​ലൈ 14 വ​രെ ഏകദിന ലോകകപ്പും നടക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബൗ​ള​ര്‍​മാ​ര്‍​ക്കു വി​ശ്ര​മം എ​ന്ന നി​ര്‍​ദേ​ശം കോ​ഹ്ലി മു​ന്നോ​ട്ടു​വ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button