തിരുവനന്തപുരം : അടുത്തിടെ കേരളത്തിന് ലഭിച്ച ഭാഗ്യമായിരുന്നു ഇന്ത്യ– വീൻഡീസ് ഏകദിനം. കണ്ണടച്ചു തീർക്കും മുൻപേ ഇന്ത്യ വിജയചരിതമെഴുതിയ മത്സരത്തിൽ രവീന്ദ്ര ജഡേജയായിരുന്നു മാൻ ഓഫ് ദ മാച്ച്. കാര്യവട്ടത്തു നടന്ന കളിയിൽ ആർക്കും അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ലാത്ത ഒന്നാണ് ഒരു ലക്ഷം രൂപയുടെ കാർഡുമായി ജഡേജ നിൽക്കുന്ന ചിത്രം.
എന്നാൽ കളി കഴിഞ്ഞ ശേഷം വീന്ദ്ര ജഡേജയ്ക്ക് ലഭിച്ച ഒരു ലക്ഷം രൂപയുടെ സാക്ഷ്യപത്രത്തിന്റെ അവസ്ഥയെന്താണ് കണ്ടവർക്ക് ഇപ്പോഴും ഞെട്ടലാണ്. താരങ്ങൾ തിരുവന്തപുരത്ത് നിന്ന് മടങ്ങിയതിനു ശേഷമാണ് ഏറെ ദയനീയമായ ചിത്രം പുറത്തു വന്നതും. ജഡേജയ്ക്ക് സമ്മാനിച്ച പ്രകൃതിക്ക് ദഹിക്കാത്ത ആ കാർഡ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന്‍ എന്ന വ്യക്തിയുടെ കയ്യിലിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ‘പ്രകൃതി ‘ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഈ ചിത്രം ആദ്യം എത്തിയത്. സമ്മാനദാന ചടങ്ങിൽ പുരസ്കാരങ്ങളും ക്യാഷ് അവാർഡും മറ്റുളളവർക്ക് ബാധ്യതയായി മാറുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
പ്രകൃതിക്ക് ബാധ്യതയാവാത്ത രീതിയില്‍ പുരസ്‌കാര വിതരണം നടത്താൻ എന്തുകൊണ്ട് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല? ബിസിസിഐ ഇക്കാര്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് കരുതുന്നു. ബിസിസിഐക്ക് ഒരു ജനതയെ മുഴുവൻ പ്രചോദിപ്പിക്കാന്‍ സാധിക്കുമെന്നും കുറിപ്പിൽ വ്യക്തമാകുന്നു.
https://www.facebook.com/prakruthitp/photos/a.674026986073969/1523343071142352/?type=3&theater
Post Your Comments