Latest NewsInternational

നാളെ നാളെ നാളെ ! ഇത് നമ്മുടെ പ്രതീക്ഷ; പക്ഷേ ഇവിടെ അടിച്ചു മോനെ അടിച്ചു 36 കോടി ! ഭാഗ്യവാന് ലോട്ടറിയടിച്ചത് 3 തവണ , വാപൊളിച്ച് നാട്ടുകാര്‍ !

ന്യൂജഴ്‌സി:  ഒരു തവണ ലോട്ടറിയെടുത്തു സമ്മാനം കിട്ടി ഒക്കെ കുഴപ്പില്ല എന്നാല്‍ പിന്നേം രണ്ട് പ്രാവശ്യം അടിവീണലോ കണ്ട് നില്‍ക്കുന്നവരുടെ കണ്ണ് നിറയുമെന്ന് മാത്രമല്ല. നിന്ന നിലല്‍പ്പില്‍ വാര്‍ത്തയറിഞ്ഞ മറ്റുളളവരുടെ വായില്‍ വല്ല ഈച്ചയും കേറി പോകാതിരുന്നാല്‍ ഭാഗ്യം. അമേരിക്കയിലെ ന്യൂജേഴ്സിയിലെ റോബര്‍ട്ട് സ്റ്റീവാര്‍ട്ട് എന്നയാളിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസത്തിലായിരുന്നു റോബര്‍ട്ട് ജാക്‌പോട്ട് ലോട്ടറിയെടുത്തത്. പിറ്റേദിവസം സമ്മാനമടിച്ചതറിഞ്ഞ് റോബര്‍ട്ട് ഇതൊക്കെ കുറേ കേട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ലോട്ടോ കടയില്‍ ചെന്നത്. പക്ഷേ കടക്കാര്‍ ജാക്ക് പോട്ട് അടിച്ച കാര്യം പറയുമ്പോള്‍ ആ മുഖം ഒന്ന് പകര്‍ത്തേണ്ട തന്നെയായിരുന്നു.

ആ വര്‍ഷത്തെ ഏറ്റവും ഹാപ്പിയസ്റ്റ് പേഴ്സണ്‍ എന്ന അടിക്കുറിപ്പുകൂടി ചേര്‍ക്കാമായിരുന്നു എന്നിട്ട് . സ്ക്രാച്ച് ആന്‍ഡ് വിന്‍ ആയിരുന്നു. ഉരച്ച് നോക്കിയപ്പോള്‍ റോബോര്‍ട്ട് വിചാരിച്ചുണ്ടാകുമായിരുന്നില്ല 36 കോടി തന്‍റെ അകൗണ്ടില്‍ കേറാന്‍ പോകുകയാണെന്ന്. 36 കിട്ടിട്ടും വിട്ടില്ല. പിന്നേം എടുത്തു 2 ജാക്ക് പോട്ട് കൂടി എന്നിട്ട് അതും ഉരച്ചു..ദേ ഇതെന്ന് കളി മായയോ… രണ്ടിനും അടി..500 ഡോളര്‍ , 100 ഡോളര്‍ യഥാക്രമം…ആ കിട്ടിയതല്ലേ ഇരിക്കട്ടേ ബോണസായി എന്ന് നമ്മുടെ റോബോര്‍ട്ട് അങ്ങ് വിചാരിച്ചു.

സംഭവം നടന്നിട്ട് ഇപ്പോള്‍ 2 മാസം തികയുന്നു. ഇപ്പോഴാണ് ന്യൂ ജഴ്‌സി ലോട്ടറി റോബോര്‍ട്ടിന് ഭാഗ്യദേവത കടാക്ഷിച്ച കാര്യം പുറത്ത് വിട്ടത്. എന്നാലും വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ അന്തം വിട്ട് കുന്തം വിഴുങ്ങി ഇരിക്കുകയാണ്. പക്ഷേ നമ്മുടെ ജാക്ക് പോട്ട് മാന്‍ വലിയ ഒരു മനസിന് ഉടമയാണ് കേട്ടോ… കിട്ടിയ തുക മൊത്തം കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സഹായിക്കാന്‍ വിനിയോഗിക്കുമെന്നാണ് ആ വലിയമനസിന് ഉടമയുടെ അന്തരംഗം വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button